*ഹെസദ് -2022 സഭാതല യുവജന ദിനാഘോഷം*

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റെ നേതൃത്വത്തിൽ സഭാതല യുവജന ദിനാഘോഷം ഒക്ടോബർ ഒൻപതാം തീയതി ഞായറാഴ്ച പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ ആനന്ദപ്പള്ളി ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. യുവജന ദിനാഘോഷം പത്തനംതിട്ട രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് പിതാവ് മുഖ്യകാർമികത്വം വഹിക്കുകയും, മറ്റ് വൈദികർ സഹ കാർമികർ ആകുകയും ചെയ്തു. അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത,അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ സന്ദേശം നൽകി. സഭാതല പ്രസിഡന്റ് എയ്ഞ്ചൽ മേരിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയിലെ വിവിധ രൂപതകളിൽ നിന്നായി 1500ലധികം യുവജനങ്ങൾ പങ്കെടുത്തു. യുവജന സെമിനാർ, പ്രൗഢഗംഭീരമായ യുവജന റാലി എന്നിവയും നടത്തപ്പെട്ടു. അന്തർദേശീയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാവേലിക്കര രൂപതയ്ക്ക് ,രണ്ടാം സ്ഥാനം നേടിയ തിരുവല്ല അതിരൂപതയ്ക്ക് ,മൂന്നാം സ്ഥാനം നേടിയ പുത്തൂർ രൂപതയ്ക്കും ട്രോഫികൾ കൈമാറി. സഭാതല ഡയറക്ടർ എബ്രഹാം മേപ്പുറത്ത്, പത്തനംതിട്ട രൂപതാ ഡയറക്ടർ ഫാ. സ്കറിയ പതാലിൽ സഭാതല ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രെഷറർ ജോബിൻ ഡേവിഡ്,പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് അജോഷ്.എം.തോമസ്, പ്രശസ്ത സിനിമ സംവിധായകൻ അഭിജിത് ജോസഫ്,സിസ്റ്റർ ദിവ്യ ഡിഎം, ഫാദർ മാത്യു പേഴുംകൂട്ടത്തിൽ,ഭദ്രാസന ജനറൽ സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു.