അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്താ കാലംചെയ്‌തു…
മലങ്കര സുറിയാനി കത്തോലിക്കാസഭ ഗുഡ്ഗാവ് (ഡൽഹി) ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്ത ആഗസ്റ്റ് 26, 2021 ഉച്ചയ്ക്ക് നിത്യതയിലേക്ക് യാത്രയായി. അഭിവന്ദ്യ പിതാവിന്റെ ഭൗതികശരീരം 26/08/2021 വൈകിട്ട് ഡൽഹി,നേബ്സരായ്, സെന്റ് മേരിസ് സിറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്.
27/08/2021- തീയതി വെള്ളിയാഴ്ച പൊതു ദർശനത്തിനും പ്രാർത്ഥനയ്ക്ക് ശേഷം 28/08/2021 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ശുശ്രൂഷകൾ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആദരാഞ്ജലികൾ….