അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ മെത്രാപ്പോലീത്താ കാലംചെയ്‌തു…

അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌ മെത്രാപ്പോലീത്താ കാലംചെയ്‌തു... മലങ്കര സുറിയാനി കത്തോലിക്കാസഭ ഗുഡ്ഗാവ് (ഡൽഹി) ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്ത ആഗസ്റ്റ് 26, 2021 ഉച്ചയ്ക്ക് നിത്യതയിലേക്ക് യാത്രയായി. അഭിവന്ദ്യ പിതാവിന്റെ ഭൗതികശരീരം 26/08/2021 വൈകിട്ട് ഡൽഹി,നേബ്സരായ്‌, സെന്റ് മേരിസ് സിറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്. 27/08/2021- തീയതി വെള്ളിയാഴ്ച പൊതു ദർശനത്തിനും പ്രാർത്ഥനയ്ക്ക് ശേഷം 28/08/2021 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ശുശ്രൂഷകൾ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആദരാഞ്ജലികൾ....