*യുവോത്സവം -2022*

എം സി വൈ എം പത്തനംതിട്ട ഭദ്രാസനത്തിലെ യുവജനങ്ങളുടെ സർഗോത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവോത്സവം -2022 ഭദ്രാസന തല കലാമത്സരങ്ങൾ ഒക്ടോബർ 24 തിങ്കളാഴ്ച്ച മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പത്തനംതിട്ട ഭദ്രാസനത്തിലെ അഞ്ച് വൈദീക ജില്ലകളിൽ നിന്ന് ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മത്സരാർത്ഥികളാണ് ഭദ്രാസന തല മത്സരത്തിൽ പങ്കെടുത്തത്. യുവോത്സവം 2022 ന് പത്തനംതിട്ട രൂപതാഅദ്ധ്യക്ഷൻ അഭിവാന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഭദ്ര ദീപം കൊളുത്തി ഉദ്ഘടാനം ചെയ്തു. ഭദ്രാസന പ്രസിഡന്റ്‌ അജോഷ് എം തോമസ് അധ്യക്ഷത വഹിച്ചു. മൂന്ന് വേദികളിലായി നടന്ന മത്സരത്തിന് ഏകദേശം 300 ഓളം മത്സരാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു. ഈ വർഷത്തെ തൂലിക -2022 രചനാ മത്സരങ്ങളുടെ ചാമ്പ്യന്മാരായി കോന്നി വൈദീക ജില്ല ഒന്നാം സ്ഥാനവും, പത്തനംതിട്ട വൈദീക ജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുവോത്സവം -2022 കലാമത്സരത്തിൽ കോന്നി വൈദീക ജില്ലാ ഒന്നാം സ്ഥാനവും, പന്തളം വൈദീക ജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ വർഷത്തെ ഓവർ ഓൾ ചാമ്പ്യന്മാരായി കോന്നി വൈദീക ജില്ലയും രണ്ടാം സ്ഥാനക്കാരായി പത്തനംതിട്ട വൈദീക ജില്ലയും മൂന്നാം സ്ഥാനക്കാരായി പന്തളം വൈദീക ജില്ലയും തെരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം നടന്ന സമാപന സമ്മേളനം പത്തനംതിട്ട രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഡോ ഷാജി മാണികുളം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന വേദിയിൽ വെച്ച് സമ്മാന വിതരണവും നടത്തപ്പെട്ടു. ഭദ്രാസന ഡയറക്ടർ സ്കറിയ പതാലിൽ, സിസ്റ്റർ ആനിമേറ്റർ ഹൃദ്യ SIC, ഭദ്രാസന ജനറൽ സെക്രട്ടറി ബിബിൻ എബ്രഹാം, ട്രഷറർ ലിജോ ഫിലിപ്പ് മറ്റ് ഭദ്രാസന ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.